ഓര്‍മ്മകള്‍ എന്നും തേടുന്നത്

ആമുഖം

>> Sunday, February 14, 2010

ഇന്നത്തെ തലമുറയ്ക്കെന്ത് ഗൃഹാത്വരതയെന്ന കുത്തുവാക്കുകളായിരുന്നു ക്ലാസ്മുറിയിലായാലും പുറത്തായാലും ഗൃഹാത്വരതയുടെ മൊത്തവില്‍പ്പനക്കാര്‍ എന്നവകാശപ്പെടുന്നവര്‍ പറയാറ്.കാലത്തിനനുസൃതമായി സ്വഭാവം മാറുമെന്നല്ലാതെ ഗൃഹാത്വരത എന്ന പ്രതിഭാസം എന്നന്നേക്കുമായി അവസാനിക്കുമോ?പഠിച്ച ഒന്നാം ക്ലാസിന്റെ ചുമരുകളിന്നലെപ്പോലും കണ്ണിലും മനസ്സിലും സൃഷ്ടിച്ച വികാരത്തെ,ഗോളിയില്ലാത്ത ആരവങ്ങളില്ലാത്ത വയലില്‍ നോക്കുകുത്തികളായി നില്‍ക്കുന്ന ഗോള്‍ പോസ്റ്റുകളും,ബെറ്റ് വെച്ച് ക്രിക്കറ്റ് കളിച്ച് തോറ്റ് ഷര്‍ട്ടില്ലാത്ത മേല്‍ ഉരച്ച് വലിഞ്ഞ് കയറി പച്ച മാങ്ങ പറിച്ച് ജയിച്ചവര്‍ക്കിട്ടു കൊടുക്കാറുണ്ടായിരുന്ന കപ്പമാവും,ബാലവാടിയില്‍ പോകുമ്പോള്‍ അമ്മവാങ്ങി ബാഗില്‍ ഇട്ടുതരുന്ന കടലാസ് പൊതിയുള്ള പാര്‍ലേജി ബിസ്ക്കറ്റും,ഇവന്റെ പെണ്ണിനെ നീ നോക്കിയതെന്തിനെന്ന് തുടങ്ങുന്ന തര്‍ക്കങ്ങളുടെ അങ്കത്തട്ട്-പത്താം ക്ലാസിന്റെ വരാന്തകളുമൊക്കെ ഉണ്ടാക്കുന്ന വികാരത്തെ ഞാനെന്ത് വിളിക്കണം.ഓര്‍മ്മകള്‍ക്ക് പഴക്കം ചെല്ലുംതോറും വീര്യം കൂടുകയാണ്,തിരിച്ചു കെട്ടാത്തവയെന്ന ലേബല്‍ കണ്ണീരുല്പാദിപ്പിക്കുന്ന ഓര്‍മ്മകള്‍ക്ക്.ഒരു കണക്കിനവ വീഞ്ഞ് പോലെയാണ്-ലഹരി.

മലയാളത്തിന്റെ സ്വന്തം നോവലിസ്റ്റ് ഉത്തരമലബാറിന്റെ സ്വന്തം ശ്രീ.സി.വി.ബാലകൃഷ്ണന്റെ വീടിന്റെ പേര് ഇതിനിടെ എന്നെ ഇരുത്തി ചിന്തിപ്പിക്കുകയുണ്ടായി.പ്ലസ്ടു ക്ലാസിലെ ബെഞ്ച്മേറ്റ് അദ്ദേഹത്തിന്റെ മകന്‍,ഒരു കുട്ടിയുടെ ഓടോഗ്രാഫില്‍ പതിപ്പിച്ചപ്പോഴായിരുന്നു അവ കണ്ണില്‍പ്പെട്ടത്.മറ്റൊന്നുമല്ല,ദിശ എന്ന് തന്നെയായിരുന്നു അത്.പിന്നീട് ആ വാക്ക് എന്നിലുണ്ടാക്കിയത് ആയിരം ദിശകളാണ്.ഒരു വാക്കിന് പോലും കീഴടക്കാന്‍ തക്കവിധം ദുര്‍ബലമാണ് എന്റെ മനസ്സ്.വാക്കുകള്‍ മനസ്സിനെ ഇത്രവേഗം കീഴ്പ്പെടുത്തുന്നത് കൊണ്ടാണ് അവയെ ഞാനിത്രമേല്‍ സ്നേഹിക്കുന്നത്.

എന്റെ അഴിച്ചുവിട്ടിരിക്കുന്ന ഓര്‍മ്മകളും ചിന്തകളും അനുഭവങ്ങളും വാക്ക് കൊണ്ടുണ്ടാക്കിയ തോണിയല്‍ യാത്ര തിരിക്കുന്നു എന്ന് കരുതൂ.അത് കരയുടെ പൊടിപോലും കാണാത്ത,നടുക്കടലില്‍ ദിശയറിയാതെ അലയും,തീര്‍ച്ച.മനസ്സില്‍ അവ കൊടുങ്കാറ്റും സുനാമിയും സൃഷ്ടിക്കും.ചിന്തകള്‍ എന്നും ആദ്യം തേടുന്നത് നീങ്ങാനൊരു ദിശയാണ്.
പ്രായമോ കാലമോ എന്നറിയില്ല,ആയിരം വഴികളും ദിശകളും കാണിച്ച്,ഇതിലേ ഇതിലേ എന്ന് പറയും.ഞനേതിനെ സ്വീകരിക്കണം?സ്വപ്നങ്ങളുടെ ദിശയേത്?യാഥാര്‍ത്ഥ്യങ്ങളുടേതോ?

പതിനെട്ടു കൊല്ലത്തെ ജീവിതം കൊണ്ടെന്ത് ഓര്‍മ്മകളെന്ന് പറയുന്നവരുണ്ടാകും.ഇന്നലെകള്‍ ചരിത്രമാകുന്നത് പോലെ ഇതും സംഭവിക്കുന്നു,അത്രമാത്രം.എല്ലാ ബൂലോകരുടെയും സഹൃദയരുടെയും ശ്രദ്ധ ക്ഷണിച്ചു കൊള്ളുന്നു.

7 comments:

അഭിജിത്ത് മടിക്കുന്ന് February 14, 2010 at 6:59 AM  

പുതിയ കാല്‍ വെയ്പ്പ്.

.. February 14, 2010 at 8:47 AM  

ആശംസകള്‍ അഭി...പുതിയ കാല്‍ വെപ്പില്‍ എന്റെ പ്രിയ കൂട്ടുകാരന് എന്റെ എല്ലാ ആശംസകളും......അവാര്‍ഡിന്റെ അനുമോദനങ്ങളും......

Umesh Pilicode February 14, 2010 at 7:29 PM  

aasamsakal

Unknown February 15, 2010 at 10:31 AM  

കൊള്ളാം അഭിജിത്ത് നന്നായിരിക്കുന്നു.

ഹന്‍ല്ലലത്ത് Hanllalath April 19, 2010 at 5:45 AM  

ഇപ്പം എന്താ എഴുതാത്തെ..?????????????????????????????

Thommy July 16, 2010 at 9:04 AM  

ഇഷ്ട്ടായി

MOIDEEN ANGADIMUGAR November 27, 2010 at 11:12 AM  

ആശംസകൾ

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP